യാഥാസ്ഥിതിക ജീവിതമായാലും മോഡേണ്‍ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു

court order
പ്രതീകാത്മക ചിത്രം
Last Updated :22 April 2024, 2:56 pm IST

News Now

ഭോപ്പാല്‍: ഭാര്യ മോഡേണ്‍ ജീവിതം നയിക്കുന്നുവെന്നത് ഭര്‍ത്താവിന്റെ കണ്ണില്‍ അധാര്‍മികമായ പ്രവൃത്തിയാണെന്ന് തോന്നിയാല്‍ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുന്ന സാഹചര്യത്തിലാണ് ഭാര്യ ജീവനാംശത്തിന് കോടതിയെ സമീപിച്ചത്.

മോഡേണ്‍ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നല്‍കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോപാല്‍ സിങ് അലുവാലിയയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

യാഥാസ്ഥിതിക ജീവിതമായാലും മോഡേണ്‍ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ തന്നെ ജീവിതം ശരിയായ രീതിയിലല്ലെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ഭര്‍ത്താവ് വാദിച്ചു. അത്തരം ജീവിതത്തിന് വേണ്ടി ജീവനാംശം നല്‍കാന്‍ തയ്യാറല്ലെന്നും ഒരു വയസുള്ള മകന് നല്‍കുന്ന തുക നല്‍കാമെന്നും ഭര്‍ത്താവും വാദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിലെ ജീവിത സാഹചര്യങ്ങളും ചെലവുകളും കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന 5000 എന്ന തുക മതിയാവില്ലെന്നും ജീവനാംശ തുക വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics