
ഭാര്യ മറ്റൊരാള്‍ക്കൊപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല; വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി
ഭാര്യ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: ഭാര്യ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ വികേക് റൂസിയ, അമര്‍ നാഥ് എന്നിവര്‍ വിധിച്ചു.
ഭര്‍ത്താവ് നല്കിയ വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭര്‍ത്താവല്ലാത്ത പുരുഷനൊപ്പം ചുറ്റിനടന്നു എന്നതുകൊണ്ടു മാത്രം അവിഹിതമായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെന്ന, വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ അവിഹിത ബന്ധം സ്ഥാപിക്കാനാവൂ. അതുകൊണ്ടുതന്നെ അവിഹിതത്തിനു തെളിവില്ലെന്ന കുടുംബ കോടതി വിധി ശരിയായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
ഭാര്യ മറ്റൊരാള്‍ക്കൊപ്പം താമസിക്കുകയാണെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭാര്യ തന്റെ അമ്മയെ മര്‍ദിച്ചതായും അതില്‍ കേസുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാളുടെ വീട്ടിലേക്കു കയറിപ്പോവുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് അവിഹിതത്തിനു തെളിവായി ഭര്‍ത്താവ് പറഞ്ഞത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടിട്ടുണ്ടെന്ന്, ഭര്‍ത്താവ് ഹാജരാക്കിയ സാക്ഷികളും കോടതിയെ അറിയിച്ചു. വിവാഹ മോചനം അനുവദിക്കണമെന്നും, ഭാര്യയുടെ അവിഹിതമാണ് കാരണം എന്നതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നും ഭര്‍ത്താവ് വാദിച്ചു.
രണ്ടാം വിവാഹം കഴിക്കുന്നതിനായി തന്നെ ഒഴിവാക്കാനാണ് ഭര്‍ത്താവിന്റെ ശ്രമം എന്നായിരുന്നു ഭാര്യയുടെ വാദം. അതിനായി ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

