
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

വന്യജീവികളെ ഉപദ്രവിക്കരുത് എന്നാണ് നിയമം. അവയുടെ സൈ്വര്യവിഹാരത്തിന് തടസ്സം നില്ക്കുന്ന തരത്തില് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങള് കടുപ്പിച്ചിരിക്കുന്നത്. ഇപ്പോള് കാട്ടാനയുടെ വാലില് പിടിച്ച് വലിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
വനത്തോട് ചേര്ന്നുള്ള പ്രദേശത്താണ് സംഭവം. കാട്ടാനയുടെ വാലില് പിടിച്ച് നാട്ടുകാര് വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെ രോഷാകുലനായ കാട്ടാന, ഉപദ്രവിക്കാന് ശ്രമിച്ചവരെ ഓടിച്ചിടുന്നതും വീഡിയോയില് കാണാം. ഭാഗ്യം കൊണ്ട് മാത്രമാണ് നാട്ടുകാര് കാട്ടാനയുടെ ആക്രമണത്തില് നിന്ന് രക്ഷപ്പെടുന്നത്.
ഇത്തരം പ്രവൃത്തികള് നിയമവിരുദ്ധമാണെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് സുരേന്ദര് മെഹ്റ എക്സില് കുറിച്ചു. കുറഞ്ഞത് മൂന്ന് വര്ഷം വരെ തടവുശിക്ഷ ലക്ഷിക്കാവുന്ന കുറ്റമാണിതെന്നും കുറിപ്പില് പറയുന്നു.
Though, such acts are sheer madness but also a serious criminal offence too.
â Surender Mehra IFS (@surenmehra) November 6, 2023
Survivor is liable to be prosecuted under Wildlife Laws. Minimum punishment on conviction is 3 years.#ResponsibleBehaviour #GentleGiant #Elephant #Man_Animal_Conflict pic.twitter.com/X1J3vNNRIz
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


