ഒരാളെ തൂക്കിയെറിഞ്ഞു, കട തകർത്തു; കോയമ്പത്തൂർ ന​ഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം

ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്

കോയമ്പത്തൂർ ന​ഗരത്തിലെത്തിയ കാട്ടാനSource by : ടെലിവിഷന്‍ ദൃശ്യം
Last Updated :17 March 2024, 6:27 pm IST

ചെന്നൈ: കോയമ്പത്തൂർ ന​ഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം. ഇന്ന് രാവിലെയാണ് കോയമ്പത്തൂർ പേരൂർ ഭാ​ഗത്ത് കാട്ടാന എത്തിയത്. ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്. തുടക്കത്തിൽ ശാന്തനായിരുന്ന ആന പിന്നീടാണ് പ്രകോപിതനായത്.

പേരൂരിൽ നിന്നു ശിരുവാണി ഭാ​ഗത്തേക്ക് പോകുന്നതിനിടെയാണ് ആന ആക്രമണം തുടങ്ങിയത്. വനം വകുപ്പ് ജീവനക്കാർ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടരുന്നിടെ ആന ഓടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓട്ടത്തിനിടെ ആന ഒരാളെ ആക്രമിച്ചു. സമീപത്തെ കട തകർത്തു മതിലിനു അപ്പുറത്തു നിൽക്കുകയായിരുന്ന ആൾക്ക് നേരെയായിരുന്നു ആക്രമണം. ഇയാളെ ആന തൂക്കിയെടുത്തെറിഞ്ഞു. തലനാരിഴയ്ക്ക് നിസാര പരിക്കോടെ ഇയാൾ രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now