
'വെട്ടിയരിഞ്ഞ് കുഴിച്ചുമൂടും; അമിത് ഷായുടെ സാന്നിധ്യത്തിലാണ് പറയുന്നത്, 2026ല്‍ ബംഗാളിന്റെ സിംഹാസനത്തില്‍ ബിജെപി'
'ഞങ്ങള്‍ നിങ്ങളെ വെട്ടിയരിയും, പക്ഷേ ഭാഗീരഥിയില്‍ എറിയില്ല. കാരണം ആ നദി ഞങ്ങളുടെ മാതാവാണ്. പകരം മണ്ണിലേക്കാണ് നിങ്ങളെ വെട്ടിയെറിയുക'
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി നടന് മിഥുന് ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം. സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെ ബിജെപി നേതാവും നടനുമായ മിഥുന് ചക്രവര്‍ത്തി വിദ്വേഷ പ്രസംഗം നടത്തിയത്.
'ഇവിടെ 70 ശതമാനം മുസ്ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അവരെ വെട്ടി ഭാഗീരഥിയിലെറിയുമെന്നുമാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി എന്തെങ്കിലും പറയുമെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ പറയുന്നു, നമ്മള് അവരെ വെട്ടി കുഴിച്ച് മൂടും.' -മിഥുന് ചക്രബര്‍ത്തി പറഞ്ഞു.
Watch Superb Speech of Mithun Chakraborty Dada ðð
— Amit Thakur ð®ð³ (@Amit_Thakur_BJP) October 28, 2024
More Power to you @mithunda_off Dað©ð pic.twitter.com/lLwbV9KUqa
ഞാന്‍ മുഖ്യമന്ത്രിയല്ല. പക്ഷേ ഞാനിത് പറയുന്നു. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി നമ്മള് എന്തും ചെയ്യും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബിജെപിയുടെ പക്കലാണ് ഉണ്ടാകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഞാനിത് പറയുന്നത്. നമ്മള് എന്തും ചെയ്യും.' -74-കാരനായ മിഥുന് ചക്രബര്‍ത്തി രോഷത്തോടെ പറഞ്ഞു.
'ഞങ്ങള്‍ നിങ്ങളെ വെട്ടിയരിയും, പക്ഷേ ഭാഗീരഥിയില്‍ എറിയില്ല. കാരണം ആ നദി ഞങ്ങളുടെ മാതാവാണ്. പകരം മണ്ണിലേക്കാണ് നിങ്ങളെ വെട്ടിയെറിയുക' -മിഥുന് ചക്രബര്‍ത്തി പറഞ്ഞു. അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്നത്.
ഈ മാസം ആദ്യമാണ് കേന്ദ്രസര്‍ക്കാര്‍ മിഥുന് ചക്രബര്‍ത്തിയെ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്കി ആദരിച്ചത്. നേരത്തെയും ബിജെപി വേദിയില്‍ മിഥുന് ചക്രബര്‍ത്തി വിദ്വേഷപരാമര്‍ശം നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

പിണറായിക്കെതിരെ എഫ്ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല
