
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഭോപ്പാല്‍: ഭര്‍ത്താവ് സ്കൂളില്‍ പോകുന്ന സമയത്ത് ഭര്‍തൃപിതാവ് പീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി. ഭര്‍തൃപിതാവിനെതിരെ 21 കാരി പൊലീസില്‍ പരാതി നല്കി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
12-ാം ക്ലാസ്സില്‍ പഠിക്കുന്ന ഭര്‍ത്താവ് സ്കൂളില്‍ പോകുന്ന സമയത്ത് ഭര്‍തൃപിതാവ് ബലാല്‍സംഗം ചെയ്യുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാജസ്ഥാന്‍കാരിയാണ് യുവതി. 22 കാരനായ ഭര്‍ത്താവ് ഗുണ സ്വദേശിയും.
ഗുണ നഗരത്തിലാണ് യുവതിയുടെ ഭര്‍ത്താവ് പഠിക്കാന്‍ പോകുന്നത്. എല്ലാ ദിവസവും സ്കൂളില്‍ പോയി വരികയാണ് ഇയാള്‍ ചെയ്യുന്നത്. ഭര്‍ത്താവ് സ്കൂളിലേക്ക് പോയിക്കഴിഞ്ഞാല്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. പിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും ഭാര്യയെ പിന്തുണച്ചാല്‍ തന്നെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി 22കാരനും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, പീഡനപരാതി വ്യാജമാണെന്നും, കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നും, ഭര്‍തൃപിതാവ് പറയുന്നു.യുവതിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കകുയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



