'വഴങ്ങിയില്ലെങ്കില്‍ അനുഭവിക്കേണ്ടി വരും'; വനിതാ പൊലീസുകാരിയെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തു; പരാതി

മുറികാണിച്ചു തരാമെന്ന വ്യാജേനെ വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:39 am IST

ഗോണ്ട: ഉത്തര്‍പ്രദേശില്‍ വനിതാ പൊലീസുകാരിയെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്പി അറിയിച്ചു. 

ജനുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ മുറികാണിച്ചു തരാമെന്ന വ്യാജേനെ വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ പ്രത്യാഘാതം വലിയതായിരിക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

കോണ്‍സ്റ്റബളിനെതിരെ അന്വേഷണം ആരംഭിച്ചതായി എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now