മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു: ലിവ്- ഇൻ പങ്കാളിയെ തീ കൊളുത്തി കൊന്നു

സാരമായി പൊള്ളലേറ്റ യുവതിയെ ഡല്‍ഹി എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST
Edited by :migrator

ന്യൂഡല്‍ഹി: ഡല്‍ഹി അമന്‍ വിഹാറില്‍ പങ്കാളി തീ കൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിനാണ് പങ്കാളിയായ മോഹിത് 28 കാരിയെ തീ കൊളുത്തിയത്. 

സാരമായി പൊള്ളലേറ്റ യുവതിയെ ഡല്‍ഹി എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ടാര്‍പിന്‍ ഓയില്‍ ഒഴിച്ചാണ് പങ്കാളി തീ കൊളുത്തിയത്. ഈ മാസം 10 നായിരുന്നു സംഭവം. 

സുഹൃത്തുക്കള്‍ക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തതാണ് മോഹിതിനെ പ്രകോപിപ്പിച്ചത്. ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കഴിഞ്ഞ ആറു വര്‍ഷമായി മോഹിതിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. 

ഒരു ചെരുപ്പു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ആദ്യ വിവാഹബന്ധത്തില്‍ എട്ടു വയസ്സായ മകനും, ഇപ്പോഴത്തെ ബന്ധത്തില്‍ നാലു വയസ്സായ മകളുമുണ്ട്. സംഭവത്തില്‍ മോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now