മൊബൈൽ മോഷ്ടിച്ചു, കള്ളനെ പിടിക്കാൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി; യുവതിക്ക് പരിക്ക് 

ശ്ചിമ ബം​ഗാളിൽ മൊബൈൽ ഫോൺ കവർന്ന മോഷ്ടാവിനെ പിടികൂടാൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മൊബൈൽ ഫോൺ കവർന്ന മോഷ്ടാവിനെ പിടികൂടാൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. മോഷ്ടാവിനെ പിടിക്കാൻ കംപാർട്ട്മെന്റിൽ നിന്ന് ചാടി പരിക്കേറ്റ യുവതിയെ റെയിൽവേ പൊലീസാണ് രക്ഷിച്ചത്. യുവതിയെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗത്ത് 24 പർ​ഗാനാസ് ജില്ലയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കാനിങ് സബ് ഡിസ്ട്രിക് ആശുപത്രിയിലെ നഴ്സിനാണ് പരിക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ട്രെയിനിലേക്ക് കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. മാൾട്ട ഹാൽട്ട് സ്റ്റേഷന് സമീപം കാനിങ്- സീൽദ ട്രെയിനിൽ കയറിയ യുവതിയുടെ മൊബൈൽ ആണ് കവർന്നത്.

ഓടുന്ന ട്രെയിനിൽ യുവതിയുടെ മൊബൈൽ കവർന്ന ശേഷം മോഷ്ടാവ് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാൻ കംപാർട്ട്മെന്റിൽ നിന്ന് പുറത്തേയ്ക്ക് ചാടിയ യുവതിക്ക് മാൾട്ട  ഹാൾട്ട് സ്റ്റേഷനിൽ വച്ചാണ് പരിക്കേറ്റത്.  വിവരം അറിഞ്ഞ് ഉടൻ തന്നെ റെയിൽവേ പൊലീസ് യുവതിയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോ​ഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now