പുല്ലു പറിക്കാന്‍ പോയ വീട്ടമ്മ നഗ്നമായ നിലയില്‍, രക്തത്തില്‍ കുളിച്ച് മൃതദേഹം ; അന്വേഷണം

ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

ലക്‌നൗ : വീട്ടമ്മയെ സമീപത്തെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. 50 വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

നഗ്നമായ നിലയില്‍ ശരീരത്തില്‍ നിറയെ മുറിവുകളോടെ, രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആടുകള്‍ക്ക് തീറ്റയ്ക്കായി പുല്ലു പറിക്കാന്‍ പോയതായിരുന്നു ഇവര്‍. 

സംഭവത്തില്‍ കേസെടുത്തതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രപ്രതാപ് സിങ് ചൗഹാന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now