ബൈക്ക് തടഞ്ഞുനിര്‍ത്തി, ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി; കാറിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം; മൂന്ന് പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

ജയ്പൂര്‍: ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ദമ്പതികള്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കുമായി രക്ഷപ്പെട്ടയാളാണ് ഇനി അറസ്റ്റിലാവാനുള്ളത്.

ഭര്‍ത്താവിനൊപ്പം യുവതി ബാര്‍മറില്‍ നിന്ന് ബലോത്രയിലേക്ക് പോകുകയായിരുന്നെന്ന് എസ്പി ആനന്ദ് ശര്‍മ പറഞ്ഞു. ബൈക്കിനെ പിന്തുടര്‍ന്ന് സംഘം കാറില്‍  സഞ്ചരിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞ നിര്‍ത്തിയ ശേഷം ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി. ഇരുവരെയും കാറിലേക്ക് വലിച്ചുകയറ്റിയ ശേഷം സംഘത്തിലെ നാലാമന്‍ ബൈക്കുമായി കടന്നുകളയുകയായിരുന്നു. 

മൂന്നുപേരും ദമ്പതികളെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവതിയെ ഭര്‍ത്താവിന് മുന്നില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് പിന്നാലെ പ്രതികള്‍ ദമ്പതികളെ കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചു. നിസ്സഹായ അവസ്ഥയില്‍ യുവതിയെ കണ്ട ഗ്രാമീണര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവരും പിടിയിലാകുകയായിരുന്നു. 18,20,21 വയസുള്ളവരാണ് കേസിലെ പ്രതികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now