ടോയ്‌ലെറ്റില്‍ പോകാന്‍ പുറത്തിറങ്ങി, യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; നഗ്നയാക്കി ഇലക്ട്രിക് പോസ്റ്റില്‍ തൂക്കിയിട്ടു, ഗുരുതരാവസ്ഥയില്‍ 

ബിഹാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

പറ്റ്‌ന: ബിഹാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയില്‍. ലൈംഗികാതിക്രമത്തിന് ശേഷം ഇലക്ട്രിക് പോസ്റ്റില്‍ തൂക്കിയിട്ട് അക്രമികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. നഗ്നയായ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സമസ്തിപൂറിലെ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. ടോയ്‌ലെറ്റില്‍ പോകാന്‍ വീടിന് വെളിയില്‍ ഇറങ്ങിയ യുവതിയാണ് ആക്രമണത്തിന് ഇരയായത്. കൂട്ട ബലാത്സംഗത്തിന് ശേഷം അക്രമികള്‍ യുവതിയെ ഇലക്ട്രിക് പോസ്റ്റില്‍ തൂക്കിയിടുകയായിരുന്നു. അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ബലാത്സംഗത്തെ ചെറുക്കാന്‍ ശ്രമിച്ച യുവതിയെ അക്രമികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റോഡരികിലെ ഇലക്ട്രിക് പോസ്്റ്റില്‍ തൂക്കിയിട്ട് അക്രമികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. 

പൂര്‍ണ നഗ്നയായ നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍   സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. യുവതിയുടെ വീട്ടില്‍ വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. ജോലിക്ക് വന്ന തൊഴിലാളികളാകാം കൃത്യത്തിന് പിന്നിലെന്ന സംശയത്തില്‍ ഏഴു ജോലിക്കാരെ പിടികൂടി നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചു. പൊലീസ് ചോദ്യം ചെയ്തുവരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now