സ്വപ്നത്തില്‍ ശിവന് പ്രത്യക്ഷപ്പെട്ടു; ദൈവപ്രീതിയ്ക്കായി മണ്ണിട്ട് മുടി, വീട്ടമ്മ കുഴിയില്‍ കിടന്നത് 4 മണിക്കൂര്‍; പൊലീസ് ഇടപെടല്‍
ശിവന്റെ കടുത്ത ഭക്തയാണ് ദൈവപ്രീതിയ്ക്കായി സ്വന്തം ജീവന് ബലി നല്കാന് തീരുമാനിച്ചത്

കാന്‍പൂര്‍: ദൈവപ്രീതിയ്ക്കായി സ്വയം സമാധിയ്ക്കൊരുങ്ങിയ മധ്യവയസ്കയെ പൊലീസ് രക്ഷപ്പെടുത്തി. ശിവന്റെ കടുത്ത ഭക്തയാണ് ദൈവപ്രീതിയ്ക്കായി സ്വന്തം ജീവന് ബലി നല്കാന് തീരുമാനിച്ചത്. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.
രാം സജീവന്റെ ഭാര്യയായ ഗോമതി ദേവീ കടുത്ത ശിവഭക്തയാണ്. ബുധനാഴ്ച രാവിലെ ഉണര്‍ന്ന ശേഷം വീട്ടൂകാരോടും അയല്‍ക്കാരോടും ശിവരാത്രിയ്ക്ക് മുന്‍പ് തനിക്ക് സമാധിയാവണമെന്ന് അറിയിച്ചു. ഇന്നലെ രാത്രി സ്വപ്നത്തില്‍ ശിവന് പ്രത്യക്ഷപ്പെട്ടെന്നും ശിവപ്രീതിയ്ക്കായി സമാധിയ്ക്കൊരുങ്ങാന്‍ ഉള്‍വിളി ഉണ്ടായെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വീടിന് മുന്നില്‍ കുഴി കുത്തി അടക്കം ചെയ്യാന്‍ അവര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു.
അവരുടെ നിര്‍ദേശാനുസരണം വീടിന് മുന്നില്‍ ഇവര്‍ പൂജ നടത്തുന്ന സ്ഥലത്ത് നാലടി ആഴത്തില്‍ കുഴി കുത്തി. അവരെ കുഴിക്കകത്ത് ധ്യാനനിമഗ്നയായി ഇരുത്തിയ ശേഷം വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മണ്ണിട്ട് മൂടുകയായിരുന്നു. അവിടെയെത്തിയ ആള്‍ക്കൂട്ടം സമാധി സ്ഥലത്ത്് പുഷ്പാഞ്ജലി നടത്തുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. വിചിത്രമായ ആചാരരീതിയ്ക്കെതിരെ രംഗത്തെത്തിയ ചിലരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. കുഴിതുറന്ന് പൊലീസ് ഇവരെ പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
