ഭര്‍ത്താവിനെ തേടി പഴയ കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

കല്യാണിന്റെ മുന്‍ കാമുകിയാണെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നതാണെന്നും യുവതി പറഞ്ഞു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:07 am IST
Edited by :migrator

ഹൈദരാബാദ്: കാമുകിയെ ഭാര്യ മുന്‍കൈയെടുത്ത് ഭര്‍ത്താവിന് വിവാഹം കഴിപ്പിച്ചു കൊടുത്തു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം. ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനാണ് അപൂര്‍വ വിവാഹം. ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തു വന്നെങ്കിലും ഭാര്യ വിവാഹം നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയില്ല. 

കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ടിക് ടോക് വഴി പരിചയപ്പെട്ട ഇവര്‍ വിവാഹിതരാകുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 

കല്യാണിന്റെ മുന്‍ കാമുകിയാണെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നതാണെന്നും യുവതി പറഞ്ഞു. കല്യാണിനെ പിരിയാന്‍ കഴിയുന്നില്ലെന്നും നിത്യശ്രീ വിമലയെ അറിയിച്ചു. കല്യാണുമായി പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. 

ഇതേത്തുടര്‍ന്ന് വിമല ഭര്‍ത്താവിന്റെയും കാമുകിയുടേയും വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ച് കഴിഞ്ഞദിവസമായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം. കല്യാണിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് നിത്യശ്രീയുടേയും വിമലയുടേയും തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now