കഴുത്തുവേദനയ്ക്ക് കാരണം 'അമ്മാവന്റെ പ്രേതം' ; അസുഖം മാറ്റാന്‍ മന്ത്രവാദം ; 16 കാരിയെ പീഡിപ്പിച്ചു ; ആള്‍ദൈവവും കുട്ടിയുടെ അമ്മയും അറസ്റ്റില്‍

പീഡനത്തിന് ഒത്താശ നല്‍കി എന്ന കുറ്റത്തിനാണ് പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

താനെ : മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആള്‍ദൈവവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. താനെ ജില്ലയിലെ ഭീവണ്ടിയിലാണ് സംഭവം. പീഡനത്തിന് ഒത്താശ നല്‍കി എന്ന കുറ്റത്തിനാണ് പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കടുത്ത കഴുത്ത് വേദനയെത്തുടര്‍ന്നാണ് 16 കാരിയും അമ്മയും ആള്‍ദൈവത്തിന്റെ അടുത്തെത്തുന്നത്. കഴുത്തു വേദനയ്ക്ക് കാരണം അമ്മാവന്റെ പ്രേതം ശരീരത്തില്‍ കൂടിയതു മൂലമാണെന്നും, മന്ത്രവാദ പൂജകളിലൂടെ സുഖപ്പെടുത്താമെന്നും ആള്‍ദൈവം ഇവരെ വിശ്വസിപ്പിച്ചു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കാട്ടില്‍കൊണ്ടുപോയി ആള്‍ദൈവം ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now