വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാത സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

ഹൈദരാബാദ്: വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാത സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇത് ചെറുക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും അയല്‍വാസികളെയും 50 പേരടങ്ങുന്ന സംഘം ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.

ഹൈദരാബാദില്‍ ആദിഭട്ട്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഏകദേശം 50 പേരടങ്ങുന്ന സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും വിലപ്പിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഇത് ചെറുക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും അയല്‍വാസികളെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് സംഘം കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മകളോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവാവാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി അമ്മ പറയുന്നു. സമയത്ത് പൊലീസ് പ്രതികരിച്ചില്ലെന്നും അമ്മ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates