അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

News Now

ബംഗളരു: കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുവതി പൊലീസ് സ്റ്റേഷനില്‍. അമ്മയുമായുള്ള നിരന്തര വഴക്കിനെ തുടര്‍ന്നാണ് 39കാരി കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിലാണ് സംഭവം. 

പ്രതിയായ ബംഗാള്‍ സ്വദേശിയായ യുവതി ഫിസിയോ തൊറാപ്പിസ്റ്റാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കുടുംബത്തോടൊപ്പം ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

യുവതി വിവാഹിയാണെന്നും കൃത്യം നടത്തുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അമ്മായിയമ്മ ആസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തെ കുറിച്ച് അവര്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates