
ബൈക്ക് യാത്രികയെ പിന്തുടര്ന്നെത്തി ഇടിച്ചിട്ടു, ചോദ്യം ചെയ്തപ്പോള്‍ കൂസലില്ലാതെ കാര്‍ ഡ്രൈവര്‍ - VIDEO
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ തിരക്കേറിയ ഗോള്‍ഫ് കോഴ്സ് റോഡില്‍ വനിതാ ബൈക്ക് യാത്രികയ്ക്ക് നേരെ ഉണ്ടായ ഹിറ്റ് ആന്‍ഡ് റണ്‍ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിയ എന്ന യുവതിയാണ് തന്റെ ബൈക്കിങ് ഗ്രൂപ്പിനൊപ്പം റോഡിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, യാത്രയുടെ തുടക്കം മുതല്‍ വെള്ള സെഡാന് കാറിലുണ്ടായിരുന്നവര്‍ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ കാര്‍ യുവതിയുടെ മോട്ടോര്സൈക്ലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
തുടര്‍ന്ന് റോഡിലെ ട്രാഫിക് സിഗ്നലില്‍ വെച്ച് യുവതിയുടെ സുഹൃത്തുക്കള്‍ കാര്‍ തടയുകയും ഡ്രൈവറോട് കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നായിരുന്നു കാറിലുണ്ടായിരുന്നവരുടെ വാദം. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിങ്ങും ദിനംപ്രതി വര്‍ധിച്ചുവരുന്ന റോഡ് റേജ് സംഭവങ്ങളും ഡല്‍ഹി മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തി.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Woman On Sports Bike Hit By Car In Gurugram For Asking Driver To Stay Away
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



