ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് കെ. സതീശൻ ചികിത്സയിലിരിക്കെ അന്തരിച്ചു
സംസ്കാരം ബുധനാഴ്ച രാവിലെ പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ
പയ്യന്നൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവും വ്യാപാരിയുമായ കെ. സതീശൻ (56) അന്തരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമാണ്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാങ്കോലിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് സ്വാമിമുക്കിലെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാപ്പാരട്ടയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ സംസ്കരിക്കും.
കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) ആലപ്പടമ്പ് വെസ്റ്റ് വില്ലേജ് സെക്രട്ടറി, കക്കിരിയാട് ആയുർവേദ വിഷ ചികിത്സാലയം സൊസൈറ്റി സെക്രട്ടറി, വാർഡ് വികസന സമിതി കൺവീനർ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പരേതനായ കൊഴുമ്മൽ ഗോവിന്ദൻ നമ്പ്യാരുടെയും കൈപ്രത്ത് കല്യാണി അമ്മയുടെയും മകനാണ്.
ഭാര്യ: ശ്രീവിദ്യ (അധ്യാപിക, വലിയചാൽ ഗവൺമെന്റ് എൽപി സ്കൂൾ).
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
CPM Alappadamba West local committee member and local merchant K. Satheesan (56) passed away on Tuesday while undergoing treatment following a severe road accident
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

