ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ തടഞ്ഞു; സാരി അഴിച്ച് ഭര്‍ത്താവിനെ കെട്ടിയിട്ടു; കണ്‍മുന്നില്‍ വച്ച് 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത്  മുന്‍ഭര്‍ത്താവിന്റെ ബന്ധുക്കള്‍

ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് 30കാരിയെ മുന്‍ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

ജയ്പൂര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് 30കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ്  സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ, മുന്‍ ഭര്‍ത്താവിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. 

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരും പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായ പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ രാത്രി പത്തുമണിക്ക് ഭര്‍ത്താവിന്റെ സഹോദരനും കൂട്ടാളികളും ദേശീയപാതയിലെ ഒറ്റപ്പെട്ടയിടത്ത് വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. എട്ടുവയസുകാരിയായ മകളെ ഭര്‍തൃസഹോദരന്‍ വീട്ടില്‍ പിടിച്ചുവച്ച ശേഷം യുവതിയെ കൂട്ടാളികള്‍ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. യുവതിയുടെ സാരി ഉപയോഗിച്ച് ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് എട്ടുവയസുകാരി നാട്ടുകാരുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാരാണ് പൊലീസിനെ വിളിച്ചറയിച്ചത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ദമ്പതികളെ വയലില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now