ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; പിറ്റേദിവസം മദ്യം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു; 26കാരന്‍ അറസ്റ്റില്‍

ഡേറ്റിങ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST


മുംബൈ: ഡേറ്റിങ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് യുവാവ് അറസ്റ്റില്‍. 26 കാരനായ അഭിജിത്ത് വാഘ് ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പിംപിരി ചിന്‍ച്വാദിലാണ് സംഭവം നടന്നത്. ഡിസംബര്‍ 26ന് ഹിഞ്ചേവാദിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് വാഘ് യുവതിയെ കണ്ടുമുട്ടിയത്. ഇവിടെ വച്ച് യുവതിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. 

തന്റെ സമ്മതമില്ലാതെ ഇയാള്‍ അടുത്തിടപഴകിയെന്നാണ് യുവതിയുടെ പരാതി. യുവതി എതിര്‍ത്തതോടെ ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. വൈകീട്ട് നാല് മണിമുതല്‍ 11.30 വരെയുള്ള സമയത്തിനിടയിലാണ് സംഭവം നടന്നത്. പിന്നീട് സ്ത്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഡിസംബര്‍ 25നാണ് ഇയാള്‍ ടിന്ററിലൂടെ യുവതിയെ പരിചയപ്പെടുന്നത്. തൊട്ടടുത്ത ദിവസം ഡിസംബര്‍ 26നാണ് സംഭവം നടന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now