
മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്ദ്ദനത്തിനിരയായ മുന് ഡയറ്റ് അധ്യാപകന് കെ കെ സുരേന്ദ്രന് ഒടുവില് നീതി ലഭിച്ചു

News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്ദ്ദനത്തിനിരയായ മുന് ഡയറ്റ് അധ്യാപകന് കെ കെ സുരേന്ദ്രന് ഒടുവില് നീതി ലഭിച്ചു. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്ക്കാര് ഉത്തരവിറക്കി. സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് പീഡനങ്ങള് കണക്കിലെടുത്താണ് നടപടി.
നഷ്ടപരിഹാരത്തുക സര്ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ, മര്ദ്ദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരില് നിന്ന് തന്നെ ഈടാക്കാനും ഉത്തരവില് പറയുന്നു. ദിവസങ്ങള്ക്ക് മുന്പ് സുരേന്ദ്രന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. കേസില് ഇനിയും മേല്ക്കോടതികളില് അപ്പീലിന് പോകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിര്ദേശത്തിന് പിന്നാലെയാണ് ഉത്തരവ്.
നേരത്തെ, കേസില് കെ കെ സുരേന്ദ്രനെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്കാന് കോടതി ആദ്യം ഉത്തരവിട്ടത് 2021ലാണ്. എന്നാല്, ഈ വിധിക്കെതിരെ സര്ക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീല് നല്കുകയായിരുന്നു. തുടര്ന്ന് 2026ല് കല്പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്ത്തി വിധി പ്രസ്താവിച്ചു.
Summary
Justice at last for KK Surendran, who was beaten by the police during the Muthanga agitation; government orders payment of 12.5 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ


