എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; വാടക വീട്ടിലെത്തിച്ച് ലൈം​ഗിക പീഡനം; യുവതി പിടിയിൽ

ജൂലായ് 19ാം തീയതി മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST

വിജയവാഡ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണ് സംഭവം.

പ്രദേശത്തുകാരി തന്നെയായ 30കാരിയാണ് പിടിയിലായത്. 15 വയസ്സുകാരനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാല നഗറില്‍ നിന്നാണ് രണ്ട് പേരെയും കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

ജൂലായ് 19ാം തീയതി മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. 

അതിനിടെയാണ് സമീപത്തു തന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് കേസില്‍ അന്വേഷണം നടത്തിയത്. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി നേരത്തെയും 15കാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ വീട്ടില്‍വെച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തത്. തുടര്‍ന്ന് 15കാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും പ്രതി ആഗ്രഹിച്ചതോടെയാണ് കുട്ടിയുമായി നാടുവിട്ട് മറ്റൊരിടത്ത് താമസിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now