സഹോദരനൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ 25 കാരിയെ കുത്തിക്കൊലപ്പെടുത്തി

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:41 am IST

News Now

ന്യൂഡൽഹി: സഹോദരനൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ 25 കാരിയെ കുത്തിക്കൊലപ്പെടുത്തി. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകം. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ പ്രദേശത്താണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

തട്ടിക്കൊണ്ടുപോകൽ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിമ്രാൻ എന്ന യുവതിയെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകൾ റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ വന്ന ഒരാൾ മാല തട്ടപ്പറിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ ഇയാൾ കത്തികൊണ്ട് കുത്തികൊന്നത്.

ശനിയാഴ്ച രാത്രി 9.30 ഓടെ മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് വരുന്നവഴിയാണ് സംഭവം. പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടെ 17കാരനായ സഹോദരനും പരിക്കേറ്റു. കുട്ടിയെ എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണം നടത്തുന്നതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates