
'അയാള്‍ പെട്ടെന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു'; പട്ടാപ്പകല്‍ മെട്രൊ സ്‌റ്റേഷനിലുണ്ടായ അതിക്രമം വെളിപ്പെടുത്തി യുവതി, കേസ്
കുറച്ച് ആളുകള്‍ മാത്രമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. സ്റ്റേഷനില്‍ വച്ച് വഴി ചോദിച്ചുകൊണ്ട് ഒരാള്‍ സമീപിക്കുകയായിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജോര്‍ബാഗ് മെട്രൊ സ്‌റ്റേഷനില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുത്തു. ജോര്‍ ബാഗ് സ്‌റ്റേഷനില്‍ ഒരാള്‍ തനിക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ചെന്നും സ്ഥലത്തുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ പൊലീസ് കേസ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50നു 1.55നു ഇടയിലാണ് സംഭവമെന്ന് യുവതി പറഞ്ഞു. 'കുറച്ച് ആളുകള്‍ മാത്രമാണ് സ്‌റ്റേഷനിലുണ്ടായിരുന്നത്. സ്റ്റേഷനില്‍ വച്ച് വഴി ചോദിച്ചുകൊണ്ട് ഒരാള്‍ സമീപിക്കുകയായിരുന്നു. അയാള്‍ക്കു വഴി പറഞ്ഞുകൊടുത്തു. ഇതിനുശേഷം കാബ് ബുക്ക് ചെയ്യാനായി പ്ലാറ്റ്‌ഫോമിലിരിക്കുമ്പോള്‍ വീണ്ടും അയാളെത്തി. സഹായത്തിനാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ വിലാസം അടങ്ങിയ ഫയല്‍ കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അയാള്‍ തന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു.'- യുവതി പറഞ്ഞു.
'പെട്ടെന്നുണ്ടായ സംഭവത്തില്‍ ഞാന്‍ പകച്ചുപോയി. ഭയന്ന്, അവിടെനിന്ന് ഓടി. ഏതാനും ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. പക്ഷേ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അവര്‍ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ലായിരിക്കാം. ഇതുപോലെ എത്ര തവണ സംഭവങ്ങള്‍ നടന്നാലും ഒരു മാറ്റമില്ലാത്ത സ്ഥിതിയാണ്'' യുവതി എഴുതി.
സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും നടപടി സ്വീകരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍
