
യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം
സുഗമമായ യാത്രക്കൊപ്പം അവരുടെ സുരക്ഷയും റെയില്‍വേയുടെ കടമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ന്യുഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന് റെയില്‍വേയോട് ഉപഭോക്തൃ കോടതി. ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങളില്‍ അശ്രദ്ധയും വീഴ്ചയും ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഉപഭോക്തൃ കോടതിയുടെ വിധി. 2016 ജനുവരിയില്‍ മാള്‍വ എക്സ്പ്രസിന്റെ റിസര്‍വ്ഡ് കോച്ചില്‍ യാത്രചെയ്യുന്നതിനിടെയാണ് യാത്രക്കാരിയുടെ 80,000 രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് മോഷണം പോയത്. തുടര്‍ന്നാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
സുഗമമായ യാത്രക്കൊപ്പം അവരുടെ സുരക്ഷയും റെയില്‍വേയുടെ കടമയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, തങ്ങളുടെ കൈവശം ഉള്ള ലഗേജിന്റെ ഉത്തരവാദിത്തം യാത്രക്കാര്‍ക്ക് തന്നെയാണെന്നുള്ള റെയില്‍വേയുടെ വാദം കമ്മീഷന് തള്ളിക്കളഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യാത്രക്കാരിയുടെ നഷ്ടപ്പെട്ട സാധനങ്ങളുടെ മുല്യം അളക്കാനുള്ള തെളിവുകളില്ലെന്ന് പറഞ്ഞ കമ്മീഷന് പരാതിക്കാരിക്ക് 80,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു. വ്യവഹാരച്ചെലവായി 8,000 രൂപയും യുവതി അനുഭവിച്ച മാനസിക പീഡനം, ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നഷ്ടപരിഹാരമായി 20,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.
WHAT TO READ NEXT

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്, തീരുമാനം ഇന്ത്യ സഖ്യ യോഗത്തില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



