
ട്രെയിനിലെ ഫാന്‍ പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്കേറ്റു
ചെന്നൈ സെന്‍ട്രല്‍ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം

കണ്ണൂര്‍: യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ട3 കോച്ചില്‍ അപകടം ഉണ്ടായത്.
മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചിലെ ഫാന്‍ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. യാത്രയ്ക്കിടെ ഫാന്‍ ഇളകി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടര്‍ന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
A train fan fell and injured a passenger.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

