
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂഡല്ഹി: കര്ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി അന്താരാഷ്ട്ര തലത്തിലെ പ്രമുഖര് രംഗത്തുവന്നതിനെ വിമര്ശിച്ച് മുന് ക്രിക്കറ്റ് താരം സച്ചിന് തെന്ഡുല്ക്കര്. ''ഇന്ത്യയുടെ പരമാധികാരത്തില് ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര് കാഴ്ച്ചക്കാര് മാത്രമാണ്. എന്നാല് അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില് ഒന്നിച്ചുനില്ക്കണം.''-സച്ചിന് ട്വിറ്ററില് കുറിച്ചു.
കര്ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ അന്താരാഷ്ട്ര പ്രസിദ്ധര്ക്ക് മറുപടി നല്കാനായി കേന്ദ്രമന്ത്രിമാര് ആരംഭിച്ച 'ഇന്ത്യ ഒന്നാണ്' എന്ന ഹാഷ്ടാഗ് ക്യാമ്പയിനില് ചേര്ന്നാണ് സച്ചിന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Indiaâs sovereignty cannot be compromised. External forces can be spectators but not participants.
â Sachin Tendulkar (@sachin_rt) February 3, 2021
Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്പ്പെടെയുള്ളവര് മറുപടി ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ' ഒരു പ്രചാരണത്തിനും ഇന്ത്യുടെ ഐക്യം തകര്ക്കാന് സാധിക്കില്ല' എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തുന്നത് തടയാന് ഒരു പ്രചാരണത്തിനും കഴിയില്ല.പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യ ഒറ്റക്കെട്ടായി നിലനില്ക്കും' അമിത് ഷാ ട്വിറ്ററില് കുറിച്ചു.
കേന്ദ്രമന്ത്രിമാരായ നിര്മ്മല സീതാരമന്, എസ് ജയ്ശങ്കര്, കിരണ് റിജ്ജു,സമൃതി ഇറാനി, ഹര്ദീപ് സിങ് പുരി തുടങ്ങിയവരും ബിജെപി ദേശീയ അധ്യക്ഷന് ജെ പി നഡ്ഡയും ഹാഷ് ടാഗ് ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതാനും ബോളിവുഡ് അഭിനേതാക്കളും ഹാ്ഷ് ടാഗ് ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ട്.
അന്താഷ്ട്ര തലത്തില് പ്രസിദ്ധരായവര് കര്ഷക സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ, ഇതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു.
അതേസമയം, പ്രമുഖരുടെ പിന്തുണ സ്വാഗതം ചെയ്യുന്നതായി അറിയിച്ച് സംയുക്ത കിസാന് മോര്ച്ച രംഗത്തെത്തി. പ്രമുഖ വ്യക്തികള് കര്ഷകരുടെ ആവശ്യങ്ങളോട് ഐക്യപ്പെടുന്നത് കാണുമ്പോള് അഭിമാനമുണ്ടെന്ന് സംയുക്ത കിസാന് മോര്ച്ച നേതാവ് ഡോ. ദര്ശന്പാല് പറഞ്ഞു.
അതേസമയം, കര്ഷകരുടെ വേദന ഇന്ത്യാ ഗവണ്മെന്റ് മനസ്സിലാക്കാത്തതില് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരാമായി സമരം ചെയ്യുന്ന തങ്ങളെ ഇപ്പോഴും ചിലര് തീവ്രവാദികള് എന്നാണ് വിളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പോപ് താരം റിഹാനയാണ് ആദ്യം കേന്ദ്രസര്ക്കാരിന് എതിരെ രംഗത്തെത്തിയത്. സമരം നടക്കുന്ന മേഖലയില് കേന്ദ്ര സര്ക്കാര് ഇന്റര്നെറ്റ് ബന്ധം വിച്ഛേദിക്കുകയും കോണ്ക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പാണികളുമെല്ലാം നിരത്തി സമരക്കാരെ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂഡല്ഹിയില് ഇന്റര്നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്എന് തയ്യാറാക്കിയ വാര്ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റില് റിഹാന ചോദിച്ചിരുന്നു.
റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്നിന്ന് നിരവധി പേര് കര്ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ ത്യുന്ബെ, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര് സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



