
രാജ്യത്ത് കോവിഡ് പരത്തുന്നത് ചെറുപ്പക്കാര്‍ ; പ്രായമായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്ന് എയിംസ് ഡയറക്ടര്‍
കോവിഡിനെ അവര്‍ക്ക് ഭയമില്ല. കോവിഡ് ബാധിച്ചാലും ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടാകൂ എന്നാണ് അവര്‍ വിചാരിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാരിലേറെയും ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യുവാക്കള്‍ എല്ലാവരുമായി ഇടപഴകുന്നതാണ് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണമെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടത്.
ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരുടെ സംഭാവനയാണ്. കോവിഡിനെ അവര്‍ക്ക് ഭയമില്ല. കോവിഡ് ബാധിച്ചാലും ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടാകൂ എന്നാണ് അവര്‍ വിചാരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കകുയും, എല്ലാത്തരക്കാരുമായി സാമൂഹിക അകലം അടക്കമുള്ളവ പാലിക്കാതെ ഇടപെടുകയും ചെയ്യുന്നു എന്ന് ഡോ. ഗുലേറിയ പറഞ്ഞു.
അതുകൊണ്ടു തന്നെ ചെറുപ്പക്കാരില്‍ നിന്നും പ്രായമേറിയവര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



