സരയു നദിയിലൂടെ ഷർട്ട് ഇടാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ (വീഡിയോ)

ആളുകൾ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവിന്റെ സാഹസിക യാത്ര

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:04 am IST

ലഖ്നൗ: അയോധ്യയിലെ സരയു നദിയിലൂടെ ഷർട്ട് ഇടാതെ ബൈക്ക് ഓടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആളുകൾ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവ് ബൈക്ക് ഓടിച്ചത്. സ്റ്റണ്ട് ബൈക്കിങ്, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കൽ, അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ആളുകൾ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവിന്റെ സാഹസിക യാത്ര. സ്ഥലത്തുണ്ടായിരുന്ന ആൾ ഇതിന്റെ വീഡിയോ എടുത്തിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെയാണ് അയോധ്യ പൊലീസ് യുവാവിനെതിരെ നടപടിയെടുത്തത്.

അയോധ്യയിലെ സരയു നദി പുണ്യ നദിയായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി പേർ നദിയിൽ കുളിക്കാനായി എത്താറുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now