
പ്രണയം നിരസിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മുഖത്ത് അയല്‍വാസി ആസിഡ് ഒഴിച്ചു; ഗുരുതരാവസ്ഥയില്‍
ദീര്‍ഘകാലമായി ഇയാള്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണെന്നും ബന്ധുക്കള്‍ പറയുന്നു
കൊല്‍ക്കത്ത: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചത്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണ നഗറിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. യുവാവിന്റെ പ്രണയാഭ്യാര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി ആസിഡ് ഒഴിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.
ആസിഡ് ആക്രമണം നടത്തിയ യുവാവ് പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. ദീര്‍ഘകാലമായി ഇയാള്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. ട്യൂഷന് കഴിഞ്ഞുവരുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടി സമീപത്തെ ഒരു ക്ലബില്‍ കയറി. യുവാവും പിന്നാലെ ക്ലബില്‍ കയറിയശേഷം പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ ക്ലബില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ആളുകളെ ശക്തി നഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു



