
1995ല്‍ 13കാരനെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; മരിച്ചെന്ന് പൊലിസിനെ വിശ്വസിപ്പിച്ചു; പേരുമാറ്റിയ 'എക്സ് മുസ്ലീം' അറസ്റ്റില്‍
ഭീകരവാദം, മതം എന്നിവയെക്കുറിച്ച് യൂട്യൂബിലൂടെ വിവാദ പരാമര്‍ശം നടത്തിയ സലീം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

ന്യൂഡല്‍ഹി:'എക്സ് മുസ്ലിം' എന്ന് സ്വയം വിശേഷിപ്പിച്ച് പ്രശസ്തനായ യൂട്യൂബര്‍ സലീം വാസ്തി കൊലപാതക കേസില്‍ അറസ്റ്റില്‍. 31 വര്‍ഷം മുന്‍പ് ഒരു ഡല്‍ഹി വ്യാപാരിയുടെ 13 വയസ്സുള്ള മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 1995-ല്‍ നടന്ന കൊലപാതക കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാള്‍ വ്യാജ വിലാസത്തില്‍ താമസിക്കുകയായിരുന്നെന്നും രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഗാസിയാബാദിലെ ലോനിയില് നിന്നാണ് ഇയാളെ പിടികൂടിയതെന്നും പൊലിസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് നേരത്തെ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. 1995 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകനായ 13 വയസുള്ള സന്ദീപ് ബന്‍സാളിനെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്കൂളിലേക്ക് പോകുമ്പോള്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരോട് മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും അത് നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം നടത്തിയത്.
ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനും സുഹൃത്ത് അനിലും ചേര്‍ന്നാണെന്നും കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുസ്തഫാബാദിലെ ഓടയില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇവിടെനിന്ന് കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. 1997ല്‍ കര്‍കര്‍ദൂമ കോടതി സലീമിനും അനിലിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചെങ്കിലും ഡല്‍ഹി ഹൈക്കോടതി ഇരുവര്‍ക്കും 2000ത്തില്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ സലീം പിന്നീട് പലസ്ഥലങ്ങളിലായി വ്യാജ പേരുകളില്‍ ജീവിച്ചുവരുകയായിരുന്നു. താന്‍ മരിച്ചുപോയെന്ന് പൊലീസിനെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കുകയും ചെയ്തു. പത്തുവര്‍ഷത്തോളം ഹരിയാനയിലെ കര്‍ണാല, അംബാല എന്നിവിടങ്ങളില്‍ അലമാര നിര്‍മാണത്തൊഴിലാളിയായി ജീവിച്ച ഇയാള്‍ പിന്നീട് ഗാസിയാബാദിലെത്തി വസ്ത്രശാല സ്ഥാപിച്ചു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായും യൂട്യൂബറായും ഇയാള്‍ പ്രശസ്തനായി.
ഭീകരവാദം, മതം എന്നിവയെക്കുറിച്ച് യൂട്യൂബിലൂടെ വിവാദ പരാമര്‍ശം നടത്തിയ സലീം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞമാസം ഇയാള്‍ക്ക് സ്വന്തം വീട്ടില്‍വച്ച് അക്രമികളുടെ കുത്തേറ്റു. സലീം വാസ്തിക്കിന്റെ ജീവിതകഥ സിനിമയാക്കാന്‍ ഒരു ബോളിവുഡ് നിര്‍മാതാവ് തയാറാകുകയും 15 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
YouTuber 'Ex-Muslim' Who Changed His Name After Killing Boy In 1995 Arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





