വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക്; ആന്ധ്ര പിടിക്കാന്‍ നീക്കം സജീവമാക്കി കോണ്‍ഗ്രസ്

വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്

വൈ എസ് ശർമ്മിള/ ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:51 pm IST
Edited by :migrator

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക്. ഈ ആഴ്ച തന്നെ ശര്‍മ്മിളയ്ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ആന്ധ്രയില്‍ ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ശര്‍മ്മിളയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസില്‍ ഉന്നത പദവി നല്‍കിയേക്കുമെന്നാണ് സൂചന. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു ശര്‍മ്മിള. 

തെലങ്കാനയില്‍ ബിആര്‍എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിലാണ് ആന്ധ്രയിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം സജീവമാക്കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now