
അജിത് ജോഗിയുടെ നില അതീവ ഗുരുതരം; കോമയിലെന്ന് ഡോക്ടര്‍മാര്‍
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയില്‍ (കോമ) ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയില്‍ (കോമ) ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അജിത് ജോഗിയുടെ ജീവന് നിലനിര്‍ത്തുന്നത്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിലാണ് അജിത് ജോഗി ചികിത്സയില്‍ കഴിയുന്നത്. ശ്വാസതടസ്സം നേരിടുന്നതിനാല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



