അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ (ചിത്രങ്ങൾ)
അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ (ചിത്രങ്ങൾ)
കോയമ്പത്തൂർ: വിഒസി പാർക്ക് കാഴ്ചബംഗ്ലാവിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ട് ദിവസം മുമ്പായിരുന്നു പ്രസവം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്ചബംഗ്ലാവ് അടച്ചിട്ടിരിക്കുകയാണ്.

മുഴുവൻ പാമ്പിൻ കുഞ്ഞുങ്ങളെയും വനം അധികൃതർക്ക് കൈമാറിയതായി കാഴ്ചബംഗ്ലാവ് ഡയറക്ടർ ശെന്തിൽനാഥൻ അറിയിച്ചു. ശനിയാഴ്ച അണലി പാമ്പുകളെ കേരളാതിർത്തിയായ ആനക്കട്ടി വനത്തിൽ കൊണ്ടുവിട്ടതായി വനം അധികൃതർ അറിയിച്ചു.
ജൂണിലാണ് കോയമ്പത്തൂരിലെ കോവിൽമേട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കക്കൂസിൽ നിന്ന് ഗർഭിണിയായ അണലിയെ പ്രൊഫഷണൽ പാമ്പ് പിടിത്തക്കാരൻരെ സഹായത്തോടെ പിടികൂടിയത്. തുടർന്ന് കാഴ്ചബംഗ്ലാവിന് കൈമാറുകയായിരുന്നു.

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക വിഷ പാമ്പാണ് അണലി. ആറ് മാസക്കാലം നീളുന്ന ഗർഭ കാലയളവിൽ മുട്ടകളുടെ രൂപത്തിലാണ് ഇവയുടെ കുഞ്ഞുങ്ങൾ ഉണ്ടാവുക. മുട്ടത്തോട് പോലെ കാണപ്പെടുന്ന നേരിയ ചർമം ഭേദിച്ചാണ് കുഞ്ഞുങ്ങൾ പുറത്തു വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



