30കാരനായ മ​ൻ​ഹ​ർ സോ​ത എ​ന്ന​യാ​ളാ​ണ് ബി​എ​സ്എ​ഫിന്റെ പി​ടി​യി​ലാ​യ​ത്

Last Updated :20 January 2024, 7:57 am IST

News Now

ഭു​ജ്: ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ ഗു​ജ​റാ​ത്തി​ലെ റാ​ൻ ഓ​ഫ് ക​ച്ച് മേ​ഖ​ല​യി​ൽ വച്ച് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്എ​ഫ്) പിടികൂടി. 30കാരനായ മ​ൻ​ഹ​ർ സോ​ത എ​ന്ന​യാ​ളാ​ണ് ബി​എ​സ്എ​ഫിന്റെ പി​ടി​യി​ലാ​യ​ത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഉമര്‍കോട്ട് സ്വദേശിയാണ് ഇയാള്‍. 

അ​തി​ർ​ത്തി​വേ​ലി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കുന്നതിനിടെയാണ് പ​ട്രോ​ളിം​ഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘം ഇയാളെ പിടികൂടിയത്. ബി​എ​സ്എഫ് ഉദ്യോ​ഗസ്ഥർ ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇയാളില്‍ നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് ബഎസ്എഫ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരൻ പിടിയിൽ