അമിതഭാരം കയറ്റിയതിന് പിഴ; ലോറിയുടമ അടച്ചത് 1.41 ലക്ഷം രൂപ 

ഭഗ്‍വാന്‍ റാം എന്നയാ‌ളിൽ നിന്നാണ് പിഴ ഈടാക്കിയത്‌

Last Updated :20 January 2024, 8:05 am IST
Edited by :migrator

ന്യൂഡല്‍ഹി: ട്രക്കില്‍ അമിതഭാരം കയറ്റിയതിന്  ഉടമയ്ക്ക് അടയ്ക്കേണ്ടിവന്നത് ഒന്നര ലക്ഷം രൂപയടുത്ത് പിഴ. ഇന്നലെ ന്യൂഡല്‍ഹിയിലെ രോഹിണിയിലുള്ള കോടതിയില്‍ അടച്ച ചലാന്‍ രസീത് അനുസരിച്ച് 1,41,700 രൂപയാണ് പിഴയടച്ചത്. 

ഭഗ്‍വാന്‍ റാം എന്നയാ‌ളിൽ നിന്നാണ് പിഴ ഈടാക്കിയത്‌. രസീത് ജഡ്‍ജി ഒപ്പിട്ട് അംഗീകരിച്ചിട്ടുമുണ്ട്. 

Story image

ഈ മാസം ആദ്യം മുതല്‍ രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കഠിനമാക്കുകയും പിഴ ഉയര്‍ത്തുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമർശനവും ഉയർന്നിരുന്നു. പലയിടത്തുനിന്നും കനത്ത പിഴ ഈടാക്കിയ വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പിഴയില്‍ ഇളവുകള്‍ വരുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അമിതഭാരം കയറ്റിയതിന് പിഴ; ലോറിയുടമ അടച്ചത് 1.41 ലക്ഷം രൂപ