
അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 14 മരണം
സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്.

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കടുത്ത മഴയിലും മണ്ണിടിച്ചിലിലലും പതിനാലുപേര്‍ മരിച്ചു. നിരവധി ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്.
മൂന്നുദിവസമായി തുടര്ച്ചയായുംണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്.
ദേശീയ ദുരന്ത നിവാരണ സേനയും മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡു അറിയിച്ചു. എന്നാല്‍, കനത്തമഴയും മണ്ണിടിച്ചിലും കാരണം പലസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. റോഡുകള്‍ പലതും തകര്‍ന്ന നിലയിലാണ്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

