അവസാനഘട്ട വോട്ടെടുപ്പില്‍ യുപിയില്‍ 60% മണിപ്പൂരില്‍ 86% പോളിംഗ്

ഉത്തര്‍പ്രദേശില്‍ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിപ്പോള്‍ മണിപ്പൂരില്‍ 86 ശതമാനമാണ് പോളിംഗ്

Last Updated :19 January 2024, 11:54 pm IST

ലഖ്‌നോ: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. ഉത്തര്‍പ്രദേശില്‍ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിപ്പോള്‍ മണിപ്പൂരില്‍ 86 ശതമാനമാണ് പോളിംഗ്. യുപിയില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ നാല്‍പത് മണഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് ജില്ലകളിലായി 535 പേരാണ് ജനവിധി തേടിയത്.

എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നാണ്. വാരാണസിയിലെ മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 

മണിപ്പൂരില്‍ ഇരുപത് മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. മണിപ്പൂരില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. തൗബാല്‍ മണ്ഡലമാണ് അവസാഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങും മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളയും തമ്മിലായിരുന്നു മത്സരം. 

തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് മാര്‍ച്ച് 11നാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

അവസാനഘട്ട വോട്ടെടുപ്പില്‍ യുപിയില്‍ 60% മണിപ്പൂരില്‍ 86% പോളിംഗ്