
ആറ് ജീവനക്കാര്‍ക്ക് കോവിഡ്; എന്‍ഫോഴ്സ്മെന്റ് ആസ്ഥാനം അടച്ചു
രണ്ടുദിവസത്തെക്കാണ് എന്‍ഫോഴ്സ്മെന്റ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറക്കും.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു. ആറ് ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ടുദിവസത്തെക്കാണ് എന്‍ഫോഴ്സ്മെന്റ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറക്കും.
രോഗം സ്ഥിരീകരിച്ച ജീവനക്കാരുമായി അടുത്തിടപഴകിയ പത്തുപേരെ ക്വാറന്റൈനിലാക്കി. അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ജൂനിയര്‍ ഉദ്യോഗസ്ഥനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,887പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. 24 മണിക്കൂറിനുള്ളില്‍ 294 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2.3ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന ഇന്ത്യ, ആറാം സ്ഥാനത്താണുള്ളത്. 6,642പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



