
News Now
ന്യൂഡല്ഹി: ക്യൂആര് കോഡ് ഉപയോഗിച്ച് ഇനി ട്രെയിന് ടിക്കറ്റ് ബുക്ക് ചെയ്യാം. ക്യൂ നില്ക്കാതെ റെയില്വെ സ്റ്റേഷനില്വെച്ചുതന്നെ മൊബൈല് ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയില്വെ സ്റ്റേഷനില് പതിച്ചിട്ടുള്ള ക്യൂആര് കോഡ് സ്കാന് ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ഇത്തരത്തില് ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നത്. ജെയ്പുര്, അജ്മീര്, ജോധ്പുര്, ബിക്കാനീര്, അബു റോഡ്, ഉദയ്പുര് സിറ്റി, ദുര്ഗാപുര, അള്വാര്, റെവേരി, ഗാന്ധിനഗര് തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യഘട്ടത്തില് നടപ്പിലാക്കുന്നത്.
ഗൂഗിള് പ്ലേ സ്റ്റോറില്നിന്ന് യുടിഎസ് ആപ്പ് ഡൗണ്ലോഡ് ചെയ്ത് രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കണം. തുടര്ന്ന് ലോഗിന് ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവില് ക്ലിക്ക് ചെയ്ത് ക്യൂആര് കോഡ് സ്കാന് ചെയ്യണം. പുറപ്പെടുന്ന സ്റ്റേഷന്റെ പേര് തെളിയുമ്ബോള് പോകേണ്ട സ്റ്റേഷന്റെ പേരും നല്കി പണമടച്ച് നടപടി പൂര്ത്തിയാക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







