കണ്ണിന്റെ മാതൃകയിലുള്ള ലോഗോ മാറ്റാനൊരുങ്ങി ദൂരദര്‍ശന്‍

30 വയസില്‍ താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗയോട് ഗൃഹാതുരമോ, അടുപ്പമോ ഇല്ലെന്ന് പ്രസാര്‍ ഭാരതി - തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും

Last Updated :19 January 2024, 11:57 pm IST

ന്യൂഡല്‍ഹി: ലോഗോ മാറ്റാനൊരുങ്ങി ദൂരദര്‍ശന്‍. 58 വര്‍ഷം പഴക്കമുള്ള കണ്ണിന്റെ മാകൃകയിലുള്ള ലോഗോ മാറ്റാനാണ് പ്രസാര്‍ഭാരതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്നും മികച്ച ലോഗോയും ക്ഷണിച്ചു. പുതിയ കാലത്തിനൊത്തുള്ള മാറ്റമാണ് ലോഗോ മാറ്റത്തിലൂടെ പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നത്. 

30 വയസില്‍ താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗയോട് ഗൃഹാതുരമോ, അടുപ്പമോ ഇല്ലെന്നാണ് പ്രസാര്‍ ഭാരതി കണ്ടെത്തിയിരിക്കുന്നത്. പുതിയ കാലത്തെ ഉള്‍ക്കൊള്ളുന്നതാകും പുതിയ ലോഗോയെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി പറഞ്ഞു. 1959 ലാണ് നിലവിലെ ലോഗോ ദൂരദര്‍ശന്‍ ഉപയോഗിച്ച് തുടങ്ങിയത്. ആഗസ്ത് 13നുളളില്‍ ലോഗോ അയക്കണമെന്നാണ് പ്രസാര്‍ഭാരതി പറയുന്നത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. കുട്ടികള്‍ക്കായി പുതിയ ചാനല്‍ തുടങ്ങാനും പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നു. രാജ്യത്ത് 23 ചാനലുകളാണ് ദൂരദര്‍ശനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കണ്ണിന്റെ മാതൃകയിലുള്ള ലോഗോ മാറ്റാനൊരുങ്ങി ദൂരദര്‍ശന്‍