കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ്

കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ്

Last Updated :20 January 2024, 8:27 am IST

ബംഗളൂരു: കര്‍ണാടക സാംസ്‌കാരിക, ടൂറിസം മന്ത്രി സിടി രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധന ഫലം പോസിറ്റീവായ കാര്യം മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. 

രണ്ടാം പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് മൂന്നാം ടെസ്റ്റിന് വിധേയനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്ത് നാലാമത്തെ നിയമസഭാ അംഗം കൂടിയാണ് സിടി രവി. നേരത്തെ മൂന്ന് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി എംഎല്‍എ എംകെ പ്രാണേഷ്, ജെഡിയു എംഎല്‍എ ഭോജെ ഗൗഡ, കോണ്‍ഗ്രസ് എംഎല്‍എ ഡിടി രാജ ഗൗഡ എന്നിവരുടെ ഫലമാണ് പോസിറ്റീവായത്. 

തനിക്ക് രോഗ ലക്ഷണമൊന്നുമില്ലായിരുന്നു എന്ന് രവി പറയുന്നു. ദിവസവും ഒരു മണിക്കൂര്‍ താന്‍ യോഗ ചെയ്യാറുണ്ട്. രോഗ ലക്ഷണങ്ങളൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കര്‍ണാടക സാംസ്‌കാരിക മന്ത്രിക്ക് കോവിഡ്