ഭക്ഷണത്തില്‍ എന്തോ കയ്പ്പുള്ള ഒന്ന് കടിച്ച അഫ്‌സാനാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്.

Last Updated :19 January 2024, 11:57 pm IST

News Now

ഇന്‍ഡോര്‍: കാബേജിനൊപ്പം പാമ്പിന്‍ കുഞ്ഞിനെ പാകം ചെയ്ത് കഴിച്ച അമ്മയും മകളും ആശുപത്രിയില്‍. വ്യാഴാഴ്ച് ഇന്‍ഡോറിലാണ് സംഭവം. അഫ്‌സാന്‍ ഇമാമും(35)മകള്‍ ആംനയു(15)മാണ് കടുത്ത ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. 

ഭക്ഷണത്തില്‍ എന്തോ കയ്പ്പുള്ള ഒന്ന് കടിച്ച അഫ്‌സാനാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയായിരുന്നു തുടക്കം. അപ്പോഴേക്കും മകള്‍ക്കും അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി. ശര്‍ദ്ദി കലശലായതോടെ അത്താഴത്തിന് തയ്യാറാക്കിയ കാബേജിന്റെ ബാക്കിയിരുന്ന കഷണം പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് ബാക്കിയുണ്ടായിരുന്ന കാബേജ് കഷ്ണത്തില്‍ മുറിഞ്ഞ പാമ്പിന്‍ കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തിയത്. പാമ്പിന്‍ വിഷം രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം. രക്തത്തില്‍ കൂടുതല്‍ വിഷം കലര്‍ന്നിട്ടുണ്ടോ  എന്ന് പരിശോധിക്കുമെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കഴിച്ച കാബേജില്‍ പാമ്പ്: അമ്മയും മകളും ആശുപത്രിയില്‍