
കാണാതായ പത്തൊൻപതുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ
ബിഎസ്സി രണ്ടാം വർഷ വിദ്യാർഥി പ്രഗതിയെയാണ് (19) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ രണ്ടു ദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സിറ്റി കോളജ് ബിഎസ്സി രണ്ടാം വർഷ വിദ്യാർഥി പ്രഗതിയെയാണ് (19) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദിണ്ടിഗൽ സ്വദേശിയായ പ്രഗതി രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോയതായിരുന്നു.
ഹോസ്റ്റലിൽനിന്നും വീട്ടിലേക്കുപോയ പ്രഗതിയെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിനൽകിയിരുന്നു. ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ പറയാൻ സാധിക്കുവെന്ന് പോലീസ് അറിയിച്ചു.
വരുന്ന ജൂൺ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികിൽ കണ്ടതിനെ തുടർന്ന് വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



