കോവിഡ് 19: സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ മാറ്റി 

കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചതിനെ തുടർന്നാണ് അടിയന്തര തീരുമാനം

Last Updated :20 January 2024, 8:21 am IST

ന്യൂഡൽഹി:  കോവിഡ് 19 പശ്ചാതലത്തിൽ ഇന്നുമുതൽ മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷകളും മാറ്റിവച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചതിനെ തുടർന്നാണ് അടിയന്തര തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. ഐസിഎസ്ഇക്ക് മൂന്നും ഐഎസ്‍സിക്ക് ഒരു പരീക്ഷയുമാണ് ഇനി നടത്താൻ ബാക്കിയുള്ളത്. പരീക്ഷകൾ  ഈ മാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിർദേശം. 

യുജിസി, എഐസിടിഇ, ജെഇഇ മെയിൻ തുടങ്ങിയ പരീക്ഷകളും മാറ്റി. അതേസമയം, നിലവിൽ കേരളത്തിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കേരള ആരോ​ഗ്യ സർവകലാശാല പരീക്ഷകൾ മാർച്ച് 31 വരെ മാറ്റിവച്ചിട്ടുണ്ട്. 

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കൊവിഡ് 19: സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ മാറ്റി