'കോണ്‍ഗ്രസ് ജാമ്യക്കാരുടെ വണ്ടി'; പരിഹാസവുമായി മോദി 

വിവിധ കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Last Updated :20 January 2024, 12:15 am IST
Edited by :migrator

ജയ്പൂര്‍: വിവിധ കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്  പാര്‍ട്ടിയെ ബെയില്‍ ഗാഡിയോട് (ജാമ്യക്കാരുടെ വണ്ടി) ഉപമിച്ചാണ് മോദി കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചത്. 

അടുത്തകാലത്തായി ജനങ്ങള്‍ കോണ്‍ഗ്രസിനെ ബെയില്‍ ഗാഡി എന്നാണ് വിളിക്കുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരും മുന്‍ മന്ത്രിമാരുമായ വിവിധ നേതാക്കള്‍ ജാമ്യത്തില്‍ പുറത്ത് കഴിയുന്നതായി മോദി ജയ്പൂരില്‍ ആരോപിച്ചു.

ബി.ജെ.പി വികസനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്. 2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അവര്‍ അപഹസിക്കുകയാണ്. സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത്തരമൊന്ന് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വില കുറഞ്ഞ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ തിരിച്ചടി നല്‍കും  മോദി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

'കോണ്‍ഗ്രസ് ജാമ്യക്കാരുടെ വണ്ടി'; പരിഹാസവുമായി മോദി