News Now
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് വ്യാപനം തുടരുന്നു. 4.25 ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക്. 4,25,282 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 14,821 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 445 പേർക്ക് ജീവൻ നഷ്ടമായതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
1,74,387 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉളളത്. 2,37,195 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.മഹാരാഷ്ട്രയിൽ ഇന്നലെ 3870 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരിച്ചത് 101 പേർ. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32, 075 ആയി. മരണസംഖ്യ 6170 ആയി.ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടത് 1,591 പേരാണ്. രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 65,744 ആയി. 60,147 സജീവകേസുകളാണ് ഉള്ളത്.
ഡൽഹിയിൽ മൂവായിരം പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. ഇന്നലെ കോവിഡ്19 മൂലം 63 പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

