
ഗുജറാത്തില്‍ തെളിഞ്ഞത് ബിജെപിയോടുള്ള അതൃപ്തി: ശിവസേന
ജനങ്ങള്‍ക്കു ബിജെപിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവേസന

മുംബൈ: ജനങ്ങള്‍ക്കു ബിജെപിയിലുള്ള അതൃപ്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവേസന. ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച പോരാട്ടം കാഴ്ചവച്ചതിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചുകൊണ്ട് ശിവേസനാ നേതാവും പാര്‍ലമെന്റ് അംഗവുമായ സഞ്ജവ് റാവുത്താണ് ബിജെപിയെ വിമര്‍ശിച്ചത്.
ഗുജറാത്തില്‍ ബിജെപി ഭരണത്തിലെത്തുമെങ്കില് പോലും ജനങ്ങളുടെ അതൃപ്തി വ്യക്തമാണെന്ന് റാവുത്ത് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നത് ബിജെപിയോടുള്ള ജനങ്ങളുടെ അതൃപ്തിയാണ്. അതു ഫലത്തില്‍ വ്യക്തമാണെന്ന് ശിവസേനാ നേതാവ് ചൂണ്ടിക്കാട്ടി.
എന്‍ഡിഎ ഘടകകക്ഷിയായി തുടരുമ്പോഴും ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ശിവസേന ഉയര്‍ത്തുന്നത്. മഹരാഷ്ട്രയിലെ ഭരണ സഖ്യത്തില്‍നിന്ന് ഒരു വര്‍ഷത്തിനകം സേന പിന്‍വാങ്ങുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാവ് ആദിത്യ താക്കറെ പ്രസംഗിച്ചത് വിവാദമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


