
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
വീടിനുള്ളില്‍ മറഞ്ഞിരുന്നാണ് പട്രോളിങ്ങിനിറങ്ങിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തിരികെ നടത്തിയ വെടിവെപ്പില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരെയാണ് അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.
വീടിനുള്ളില്‍ മറഞ്ഞിരുന്നാണ് പട്രോളിങ്ങിനിറങ്ങിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തിരികെ നടത്തിയ വെടിവെപ്പില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചു.
പുല്‍വാമജില്ലയിലെ ത്രാലിലും രാവിലെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




